17 November Saturday

ഇരട്ടപൗരത്വം: ഓസ‌്ട്രേലിയയിൽ അഞ്ച‌് എംപിമാർകൂടി പുറത്തായി

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018

ബ്രിസ‌്ബെയ‌്ൻ > ഓസ‌്ട്രേലിയയിൽ ഇരട്ടപൗരത്വമുള്ള അഞ്ച‌് എംപിമാരെക്കൂടി പുറത്താക്കി. സെനറ്റർ കാറ്റി ഗല്ലഗ‌്ഹർ അയോഗ്യനാണെന്ന‌് കോടതി വിധിച്ചു. ഇതേത്തുടർന്ന‌് മറ്റ‌് നാല‌് പാർലമെന്റംഗങ്ങൾ സ്വയം രാജിവച്ചു. പ്രതിപക്ഷത്തെ ലേബർ പാർടി അംഗങ്ങളാണ‌് പുറത്തായ നാലുപേരും.

ഒരാൾ സെന്റർ അലയൻസ‌് എന്ന ചെറുപാർടിയുടെ എംപിയാണ‌്. ഇരട്ടപൗരത്വമുള്ളവർക്ക‌് സ്ഥാനാർഥിയാകുന്നതിന‌് ഓസ‌്ട്രേലിയയിൽ വിലക്കുണ്ട‌്. കഴിഞ്ഞവർഷം ജൂലൈമുതലാണ‌് ഇരട്ടപൗരത്വപ്രശ‌്നം ഓസ‌്ട്രേലിയൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നത‌്. കഴിഞ്ഞവർഷം പത്ത‌് എംപിമാരാണ‌് ഇത്തരത്തിൽ പുറത്തായത‌്.  ജനപ്രതിനിധിസഭയിൽ പ്രധാനമന്ത്രി മാൽക്കം ടേൺബുളിന്റെ ഭൂരിപക്ഷത്തിനുതന്നെ ഭീഷണി ഉയർന്നിട്ടുണ്ട‌്.

പ്രധാന വാർത്തകൾ
Top