16 November Friday

കാബൂളില്‍ താലിബാന്‍ ആക്രമണം; 67 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

കാബൂള്‍ > അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ ഖാണ്ഡഹാറില്‍ പൊലീസ് ചെക്ക് പോസ്റ്റുകളിലേക്കുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 22 പൊലീസുകാരും 45 ഭീകരരും കൊല്ലപ്പെട്ടു. മേവാന്‍ഡ് ജില്ലയിലെ 15 ചെക്ക് പോസ്റ്റുകളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയാണ് ഭീകരാക്രമണമുണ്ടായത്. 15 പൊലീസുകാര്‍ക്കും 35 ഭീകരര്‍ക്കും പരിക്കേറ്റു. ചെക്ക്പോസ്റ്റുകള്‍ പിടിച്ചെടുക്കാനുള്ള ഭീകരനീക്കം പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top