26 September Wednesday

''ഈ വോട്ട് ഷാവേസിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍; അഭിവാദ്യങ്ങള്‍, വെനസ്വേല''- മഡൂറയ്ക്ക് പിന്തുണയുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018

കാരക്കാസ്> ''മഡൂറോ പരാജയപ്പെട്ടില്ലെന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്,അല്ലെങ്കില്‍ അര്‍ജന്റീനയിലും ബ്രസീലിലും, തല ഉയര്‍ത്താന്‍ ശ്രമിയ്ക്കുന്ന മറ്റ് എല്ലാ രാജ്യങ്ങളിലും, ചെയ്തതുപോലെ അമേരിക്ക എല്ലാം പിടിച്ചെടുത്തേനെ''അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഫേസ് ബുക്കില്‍ കുറിച്ചു. വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ നിക്കോളാസ് മഡൂറോയെ അഭിനന്ദിച്ചുള്ള സന്ദേശത്തിലാണ് മറഡോണയുടെ പരാമര്‍ശം.

''ഇന്നലെ വെനസ്വേല നിക്കോളാസ് മഡൂറോയ്ക്ക് വീണ്ടും പിന്തുണ നല്‍കി. ആക്രമിയ്ക്കപ്പെടാന്‍ വെനസ്വേലക്കാര്‍ ആഗ്രഹിയ്ക്കുന്നില്ല. കമാണ്ടര്‍ ഹ്യൂഗോ ഷാവേസിന്റെ പാരമ്പര്യം പിന്തുടരാന്‍ അവര്‍ മഡൂറോയെ വീണ്ടും തെരഞ്ഞെടുത്തു. ഇന്ന് വെനസ്വേല എന്നന്നേക്കുമായി സ്വതന്ത്രമായിരിയ്ക്കുന്നു'' എഫ് ബിയില്‍ മറഡോണ എഴുതി. മഡൂറോയെ പിന്തുണയ്ക്കുന്നതിറെ പേരില്‍ തന്നെ വിമര്‍ശിയ്ക്കുന്നവര്‍ക്കും മറഡോണ മറുപടി നല്‍കുന്നു: ''പിന്നെ, എന്നെ വിമര്‍ശിയ്ക്കുന്നവരോട്, ഞാന്‍ അവരോട് ഉള്ളില്‍ത്തട്ടി നന്ദി പറയുന്നു.അവര്‍ അവരുടെ വീടുകളില്‍ നിന്നാണ് സംസാരിയ്ക്കുന്നത്.അവര്‍ക്കെന്നും മുന്നില്‍ നിറഞ്ഞ ഭക്ഷണപ്പാത്രമുണ്ട്. ഇവിടെ വെനസ്വേലയില്‍ ഞങ്ങള്‍ പൊരുതുന്നത് ഭക്ഷണപ്പാത്രം നിറയ്ക്കാനായാണ് ''മറഡോണ ചൂണ്ടിക്കാട്ടുന്നു.

ലാറ്റിന്‍ അമേരിക്കയിലെ വിപ്ലവ ഭരണകൂടങ്ങളുടെ ഉറ്റചങ്ങാതിയായ മറഡോണ വെനസ്വേലയുടെ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പ്രധാന വാർത്തകൾ
Top