20 October Saturday

ഗർഭഛിദ്രം: ബിൽ അർജന്റീന തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ബ്യൂണസ‌് അയേഴ‌്‌‌‌സ‌് > ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീനൻസെനറ്റ‌് വോട്ടിനിട്ട‌് തള്ളി. മാരത്തൺ ചർച്ചകൾക്ക‌ുശേഷം  ബിൽ 31നെതിരെ 38 വോട്ടിനാണ‌് സെനറ്റ‌് തള്ളിയത‌്. 14 ആ‌ഴ‌്ചയായ ഭ്രൂണം അലസിപ്പിക്കുന്നത‌് നിയമപരമാക്കണമെന്ന‌്താ വ്യവസ‌്ഥ ചെയ്യുന്നതായിരുന്നു ബിൽ. നിലവിൽ ബലാത്സംഗത്ത‌ിന‌് ഇരയായ പെൺകുട്ടിയുടെ ഗർഭം, ആരോഗ്യനില വളരെ മോശമായ സ‌്ത്രീയുടെ ഗർഭം എന്നിവ അലസിപ്പിക്കാനേ നിയമപരമായി അനുമതിയുള്ളൂ.

പാർലമെന്റിൽ ബില്ലിൽ ചർച്ച നടക്കുമ്പോൾ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പുറത്ത‌് പ്രകടനങ്ങൾ നടത്തി. 16 മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കുശേഷമാണ‌് ബിൽ തള്ളിയത‌്.

പ്രധാന വാർത്തകൾ
Top