13 November Tuesday

അന്റോണിയോ ഗ്യുട്ടിറസ് ഇസ്രയേലും പലസ്തീനും സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

ഹേഗ് > ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുട്ടിറസ് ഇസ്രയേല്‍, പലസ്തീന്‍ പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കും. 28 മുതല്‍ മൂന്ന് ദിവസമാണ് സന്ദര്‍ശനം.  യുഎന്‍ മേധാവിയായി ചുമതലയേറ്റശേഷം ആദ്യമായാണ് പലസ്തീന്റെയും ഇസ്രയേലിന്റെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ ഗ്യുട്ടിറസ് നേരിട്ടെത്തുന്നത്. ഇസ്രയേലി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം റാമള്ളയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഗ്യുട്ടിറസ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗാസ മുനമ്പ് സന്ദര്‍ശിക്കും. ഗ്യുട്ടിറസിന്റെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top