20 September Thursday

കുട്ടികളുടെ അശ്ലീലചിത്രം; അമേരിക്കയിൽ ഇന്ത്യക്കാരന‌് തടവുശിക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ന്യൂയോര്‍ക്ക് > കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സൂക്ഷിച്ച ഇന്ത്യന്‍ യുവാവിന് അമേരിക്കയിൽ നാലുവര്‍ഷം തടവുശിക്ഷ. തുടർന്ന‌് പത്തുവർഷം നിരീക്ഷണവുമുണ്ടാകും.  ഇരുപത്തെട്ടുകാരനായ അഭിജീത് ദാസിനാണ് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്. പൊലീസ് റെയ്ഡില്‍  ഇയാളുടെ വീട്ടിലെ കംപ്യൂട്ടറിൽനിന്ന‌് ആയിരത്തോളം അശ്ലീലചിത്രവും  380ല്‍പ്പരം വീഡിയോയും കണ്ടെത്തി. ഭൂരിഭാഗവും കുട്ടികളുടേതായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top