25 May Friday

ഭീകരവാദികള്‍ക്ക് സഹായം: പാകിസ്ഥാനുള്ള 110 കോടി ഡോളര്‍ സൈനിക സഹായം അമേരിക്ക റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018

വാഷിങ്ടണ്‍ > പാകിസ്ഥാനുള്ള 110 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക റദ്ദാക്കി. താലിബാന്‍, ഹഖാനി ഭീകരര്‍ക്ക് രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ പാക് സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് തുക പിന്‍വലിച്ചത്.

പുതുവര്‍ഷത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് ചര്‍ച്ചയായി ദിവസങ്ങള്‍ക്കുള്ളിലാണ് സുരക്ഷാ സഹായമെന്ന നിലയില്‍ നല്‍കുന്ന തുക നിര്‍ത്തിയത്.  മരവിപ്പിച്ച തുകയില്‍ വിദേശ സൈനികഫണ്ടായി നല്‍കാന്‍ തീരുമാനിച്ചിരുന്ന 25.5 കോടി ഡോളറും ഉള്‍പ്പെടുന്നു. ഇതുകൂടാതെ 2017 സാമ്പത്തികവര്‍ഷം പാകിസ്ഥാന് നല്‍കാമെന്നേറ്റിരുന്ന 90 കോടി ഡോളറിന്റെ ഫണ്ടും മരവിപ്പിച്ചു.

പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്യുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍മാത്രമേ പണം നല്‍കൂ എന്നാണ് അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന വിവരം. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top