20 June Wednesday

യുഎസ് വലിയ വില കൊടുക്കേണ്ടിവരും: ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2017

സോള്‍ > വീണ്ടും ഉപരോധത്തിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസിന് താക്കീതുമായി ഉത്തരകൊറിയ.  യുഎസ് നീക്കത്തെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയന്‍ വിദേശമന്ത്രാലയം തങ്ങളുടേതായ രീതിയില്‍ 'പ്രതികരിക്കാന്‍' സജ്ജമാണെന്നും മുന്നറിയിപ്പുനല്‍കി.

ഉത്തരകൊറിയക്കെതിരായ ഉപരോധത്തിന് അനുകൂലവോട്ട് ചെയ്യണമെന്ന് കഴിഞ്ഞദിവസം യുഎസ് ആഹ്വാനംചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കനത്ത ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കരട് പ്രമേയം ഇറക്കിയിരുന്നു.

വസ്ത്രം, എണ്ണ, പ്രകൃതിദത്ത വാതകങ്ങള്‍ എന്നിവയുടെ കയറ്റുമതി വിലക്കുക, സര്‍ക്കാരിന്റെയും നേതാവ് കിം ജോങ് അന്നിന്റെയും വിദേശ- സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുക എന്നിങ്ങനെയായിരുന്നു കരട് പ്രമേയത്തിലെ ആവശ്യം.
 

പ്രധാന വാർത്തകൾ
Top