25 September Tuesday

നേപ്പാളില്‍ കമ്യൂണിസ്റ്റ് സഖ്യം മുന്നേറ്റം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കാഠ്മണ്ഡു > നേപ്പാള്‍ പാര്‍ലമെന്റ്- പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സഖ്യം മുന്നേറ്റംതുടരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച 116 സീറ്റില്‍ 89 എണ്ണവും നേടി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യം വന്‍വിജയത്തിലേക്കാണ് കുതിക്കുന്നത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവരുമെന്ന പ്രതീക്ഷയിലാണ് ജനത.

ദേശീയ പാര്‍ലമെന്റിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന  165 സീറ്റില്‍ 116 എണ്ണത്തിലെ ഫലമാണ് ഞായറാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന 49 സീറ്റിലെ വോട്ടെണ്ണല്‍ തുടരുകയാണ്. സിപിഎന്‍ യുഎംഎല്ലിന് 65 ഉം മാവോയിസ്റ്റ് സെന്ററിന് 24 ഉം സീറ്റ് ലഭിച്ചു. നേപ്പാളി കോണ്‍ഗ്രസിന് 14 സീറ്റ് മാത്രമാണുള്ളത്. മറ്റു പാര്‍ടികള്‍ക്കും സ്വതന്ത്രര്‍ക്കുമായി 13 സീറ്റും ലഭിച്ചു. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുകയാണ്.

പ്രധാന വാർത്തകൾ
Top