25 September Tuesday

സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം കടലില്‍ മുങ്ങി: video

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

റോം > ആകാശ നീലിമയില്‍ അത്ഭുതം കാണിച്ച വ്യോമസേന വിമാനം അടുത്ത നിമിഷം ആഴക്കടലില്‍ അപ്രത്യക്ഷമാകുമെന്ന് കണ്ടുന്നിന്നവരാരും കരുതിയിരുന്നില്ല. എന്നാല്‍ ആയിരക്കണക്കിന് കാണികളെ ഞെട്ടിച്ചുകൊണ്ടാണ് തിരിഞ്ഞും മറിഞ്ഞും വിവിധ അഭ്യാസങ്ങള്‍ കാണിച്ചിരുന്ന വിമാനം ഇറ്റലിയില്‍ അപകടത്തില്‍ പെട്ടത്. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ടെറാസിനയിലാണു സംഭവം.

അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായില്ല.  ഇറ്റാലിയന്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുവിമാനമാണ് സൈനികാഭ്യാസത്തിനിടയില്‍ തകര്‍ന്നുവീണത്.  അപകടത്തിന് തൊട്ടുമുമ്പ് വിമാനം മാനത്ത് അഭ്യാസങ്ങള്‍ നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വന്‍ ശബ്‌ദത്തോടെ വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നിരവധി ആളുകള്‍  സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറകളിലും മൊബൈലിലും പകര്‍ത്തിയതിനാല്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് അപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.

 

പ്രധാന വാർത്തകൾ
Top