19 September Wednesday

അഫ‌്ഗാനിൽ താലിബാൻ ആക്രമണം; 20 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കാബൂൾ > അഫ‌്ഗാനിസ്ഥാനിൽ നാറ്റോ സേനയ‌്ക്കുനേരെയുണ്ടായ താലിബാൻ ആക്രമണങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടു‌. തെക്കുകിഴക്കൻ നഗരമായ ഗസ‌്നിയിലും ഹെറാത‌് പ്രവിശ്യയിലും വ്യാഴാഴ‌്ച രാത്രിയും വെള്ളിയാഴ‌്ച പുലർച്ചെയുമായിരുന്നു ആക്രമണം. ഗസ‌്നിയിൽ  14 സുരക്ഷാസൈനികർ കൊല്ലപ്പെട്ടു. 20 പേർക്ക‌് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ‌്ച പുലർച്ചെ രണ്ടോടെയായിരുന്നു ഗസ‌്നിയിൽ ആക്രമണം.  തുടർന്ന‌് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ നിരവധി കടകളും വീടുകളും തകർന്നു.  വ്യാഴാഴ‌്ച രാത്രിയാണ‌് ഹെറാത‌് പ്രവിശ്യയിൽ ആക്രമണമുണ്ടായത‌്. ആറ‌് പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധിപേർക്ക‌് പരിക്കേറ്റു. തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണ‌്. സൈന്യത്തിന്റെ തിരിച്ചടിയിൽ 31 ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top