26 September Wednesday

അഫ്ഗാനിസ്ഥാനിൽ ഷിയാ മോസ്‌കിൽ ചാവേറാക്രമണം; 25 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


കാബൂൾ  > അഫ്ഗാനിസ്ഥാനിൽ ഷിയാ മോസ്‌കിലുണ്ടായ ചാവേർ ആക്രമണത്തിൽ 25 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. കിഴക്കൻ പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഗാര്‍ഡസ് നഗരത്തിലെ മോസ്‌കിലാണ് സ്‌ഫോടനമുണ്ടായത്. പകൽ 1.30നായിരുന്നു ആക്രമണം. മോസ‌്കിനുള്ളിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

രണ്ട് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി പേര്‍ മോസ്‌കിലുണ്ടായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ‌്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട‌് ചെയ‌്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

പ്രധാന വാർത്തകൾ
Top