20 October Saturday

ഗോൾഡൻ ഗ്ലോബ്‌ പ്രയാണത്തിനിടെ അഭിലാഷ്‌ ടോമിക്ക്‌ അപകടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

അഭിലാഷ്‌ ടോമി

സിഡ്‌നി> പായ്‌വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ്‌ പ്രയാണ മൽസരത്തിൽ പങ്കെടുക്കുന്ന മലയാളി സാഹസിക നാവികൻ അഭിലാഷ്‌ ടോമിക്ക്‌ അപകടം. അഭിലാഷ്‌ എവിടെയാണ്‌ എന്ന്‌ സ്‌ഥീരീകരിക്കപ്പെട്ടിട്ടില്ല. അഭിലാഷിന്‌ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്‌. അതേസമയം പരിക്കേറ്റെങ്കിലും താൻ സുരക്ഷിതനാണെന്നും സാറ്റലൈറ്റ്‌ ഫോൺ സജീവമാണെന്നും അഭിലാഷിന്റെ സന്ദേശം ലഭിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും 3000ത്തോളം കിലോമീറ്റർ അകലെയാണ്‌ അപകടം സംഭവിച്ചതെന്ന്‌ ന്യൂസ്‌ ഡോട്ട്‌ കോം ഓസ്ട്രേലിയ റിപ്പോർട്ട്‌ ചെയ്‌തു. പായ്‌ക്കപ്പലിന്‌ തകരാറുണ്ടെന്നും തനിക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും അഭിലാഷ്‌ ടോമി സന്ദേശം നൽകിയിരുന്നു.



തൂരിയ എന്ന പായ്‌വഞ്ചിയിലാണ്‌ അഭിലാഷ്‌ മൽസരത്തിൽ പങ്കെടുത്തിരുന്നത് കാറ്റിലും  തിരമാലകളിലും പെട്ട്‌ അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തിലാകുകയായിരുന്നു. പായ്‌വഞ്ചിയിൽ ഒറ്റക്ക്‌ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ്‌ അഭിലാഷ്‌. ജൂലൈ ഒന്നിന്‌ പാരീസിൽനിന്നാണ്‌ ഗോൾഡൻ ഗ്ലോബ്‌ പ്രയാണം തുടങ്ങിയത്‌.

നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി. ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി സി ടോമിയുടെ മകനാണ്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top