22 November Thursday

യാമീന്റെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018


മാലെ
മാലദ്വീപ‌് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച‌് നിലവിലെ പ്രസിഡന്റ‌് അബ്ദ‌ുള്ള യാമീൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സെപ‌്തംബറിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്നും പൊലീസ‌് അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, യാമീന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന‌് ജഡ‌്ജി സഫാ ഷരീഫ‌് പറഞ്ഞു. യാമീനേക്കാൾ 16 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ‌് സാലിഹ‌് വിജയിച്ചത‌്. ആദ്യഘട്ടത്തിൽ ഫലം അംഗീകരിച്ച യാമീൻ ദിവസങ്ങൾക്കുശേഷം ആരോപണവുമായി മുന്നോട്ട‌് വരികയായിരുന്നു. ഈ മാസം 11 നാ‌ണ‌് യമീൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത‌്.


പ്രധാന വാർത്തകൾ
Top