17 November Saturday

അഫ്‌‌‌ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നില്‍ താലിബാനെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Sunday May 6, 2018

കാബൂള്‍ > അഫ്‌‌ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അഫ്‌ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്‌ചയായിരുന്നു സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ താലിബാനെന്നാണ് സംശയം.

മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.



 

പ്രധാന വാർത്തകൾ
Top