14 November Wednesday

അഫ്ഗാന്‍ സൈനിക താവളത്തില്‍ താലിബാന്‍ ആക്രമണം; 43 മരണം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

കാബൂള്‍ > അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിനുനേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 43 അഫ്്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാണ്ഡഹാറിലെ സൈനിക ക്യാമ്പിനുനേരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. രണ്ട് ചാവേര്‍ കാര്‍ബോംബാക്രമണങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. 60 സൈനികരുള്ള ക്യാമ്പിനുനേരെയാണ് ആക്രമണം ഉണ്ടായത്. സൈനികര്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മയ്മന്ദ് ജില്ലയില്‍െ ചഷ്‌മോയില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒമ്പത് താലിബാന്‍കാരെ വധിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ സുരക്ഷാസംവിധാനത്തിനുനേരെ ഈ ആഴ്ചയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് കാണ്ഡഹാറിലേത്. തെക്കുകിഴക്കന്‍ മേഖലയിലെ ചൊവ്വാഴ്ചയുണ്ടായ താലിബാന്‍ ആക്രമണത്തില്‍80 പേര്‍ കൊല്ലപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top