15 October Monday

മൊറോക്കോയില്‍ ഭക്ഷണവിതരണ കേന്ദ്രത്തിലെ തിരക്കില്‍ 15 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

റാബത് > ഭക്ഷണദൌര്‍ലഭ്യം രൂക്ഷമായ മൊറോക്കോയില്‍  ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 15 സ്ത്രീകള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
സിദി ബൌലാലാമില്‍ ഞായറാഴ്ച സ്വകാര്യ ചാരിറ്റി സംഘടന നടത്തിയ ഭക്ഷണവിതരണത്തിനിടെയാണ് അപകടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൊറോക്കോ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

പട്ടിണിക്കെതിരായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സാമ്പത്തിക ഏജന്‍സി കണ്ടെത്തിയതിനെതുടര്‍ന്ന് മുഹമ്മദ് രാജാവ് വിദ്യാഭ്യാസ, ആസൂത്രണ, ഭവന മന്ത്രിമാരെ കഴിഞ്ഞമാസം പുറത്താക്കിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top