19 September Wednesday

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018

തിരുവനന്തപുരത്ത്‌> സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ജാഗ്രത സന്ദേശത്തില്‍ പറയുന്നു.രണ്ട് ദിവസം നിര്‍ണ്ണായകമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍.കടലിൽപോകുന്നവർ ജാഗ്രത പാലിക്കണം . കേരളമടക്കം പത്ത്‌ സംസഥാനങ്ങൾക്കാണ്‌ ജാഗ്രത നിർദ്ദേശം നൽകിയത്‌.

എട്ടാം തിയതി വരെ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം രൂക്ഷമായിരിക്കുമെന്നും കാലാവസ്ഥ നീരിക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിലെ അന്തരീക്ഷത്തില്‍ പൊടികാറ്റിന് സാധ്യതയില്ലെങ്കിലും ശക്തമായ ഇടിമിന്നലോട് കൂടി മഴ പെയ്യും. .

കേരളത്തില്‍ നിന്ന് മാറി ലക്ഷദീപിന് സമീപം കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതയുമുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇത് വടക്കന്‍ കര്‍ണ്ണാടക, മറാത്തവാഡാ,ദക്ഷിണ മധ്യപ്രദേശിലെ ചില ഭാഗങ്ങളേയും ബാധിച്ചേയ്ക്കാം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top