21 November Wednesday

തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍, കരമനയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Nov 3, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ  ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറിന്റേയും നെയ്യാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top