Top
22
Thursday, June 2017
About UsE-Paper

ഫോക്‌സ്വാഗണ്‍ റ്റിഗ്വാന്‍ ഇന്ത്യയിലെത്തി

Sunday May 28, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഇന്ത്യന്‍ ആഡംബര കാറുകളുടെ നിരയിലേക്ക് ഫോക്‌സ്വാഗണ്‍ റ്റിഗ്വാന്‍ എത്തി. മികവുറ്റ 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ ബോക്സ് എന്നിവയോടുകൂടിയ റ്റിഗ്വാന്റെ മുംബൈയിലെ ഏറ്റവും കുറഞ്ഞ എക്സ് ഷോറൂം വില 27.68 ലക്ഷം രൂപയാണ്.

2007ല്‍ യൂറോപ്യന്‍ വിപണിയിലെത്തിയ റ്റിഗ്വാന്‍ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്. ആഗോളതലത്തില്‍  35 ലക്ഷം യൂണിറ്റ് വിറ്റഴിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന ഏറ്റവും പുതിയ റ്റിഗ്വാനില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സംവിധാനം, 6 എയര്‍ ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ്, സെല്‍ഫ് സീലിങ് ടയറുകള്‍ തുടങ്ങിയ സവിശേഷ സൌകര്യങ്ങളുണ്ട്.