Top
25
Saturday, March 2017
About UsE-Paper

ബെന്‍സ് ഇ ക്ളാസ് സെഡാന്‍ വിപണിയില്‍

Thursday Mar 9, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മെര്‍സിഡസ് ബെന്‍സിന്റെ നീളംകൂടിയ ഇ ക്ളാസ്  സെഡാന്‍ കേരളത്തിലെത്തി. ഇ ക്ളാസിന്റെ 10-ാമത് വാഹനം ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടേഴ്സ് പ്രെെവറ്റ് ലിമിറ്റഡ് പുറത്തിറക്കി. വാഹനത്തിന്റെ അനാവരണം രാജശ്രീ മോട്ടേഴ്സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു.

മെര്‍സിഡസ് ബെന്‍സ് ഇവിടെ കൂടുതല്‍ വിറ്റഴിക്കുന്ന കാര്‍ ഇ ക്ളാസ് ആയതിനാല്‍ ഇന്ത്യക്ക് മാത്രമായാണ് പുതിയ അത്യാഢംബര ഇ ക്ളാസ്സ് ഒരുക്കിയതെന്ന് ശിവകുമാര്‍ പറഞ്ഞു.  ഇന്ത്യയിലാണ് ഇതിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില.