20 September Thursday

ടാറ്റാ സെസ്റ്റ് നിരത്തിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 26, 2014

തിരു: പ്രമുഖ കാര്‍നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ കാറായ ടാറ്റാ സെസ്റ്റ് നിരത്തില്‍ ഇറങ്ങി. നാലു മീറ്റര്‍ എന്‍ട്രി ലെവല്‍ സെഡാന്‍ കാറ്റഗറിയില്‍ പുതുമ പ്രതീക്ഷിച്ചാണ് ടാറ്റാ മോട്ടോഴ്സ് സെസ്റ്റ് പുറത്തിറക്കുന്നത്. യാത്രാവേളയില്‍തന്നെ ഇഷ്ടാനുസരണം സിറ്റി, ഇക്കോ, സ്പോര്‍ട്സ് മോഡുകള്‍ എന്‍ജിനില്‍ സെലക്ട് ചെയ്യാമെന്നുള്ളത് ഈ വാഹനത്തിന്റെമാത്രം പ്രത്യേകതയാണ്.

രൂപകല്‍പ്പനയിലും ഇന്റീരിയര്‍ ഫിനിഷിലും മറ്റേത് വാഹനത്തേക്കാളും മികച്ച അനുഭവമാണ് ടാറ്റാ സെസ്റ്റ്്. ബ്ലൂടൂത്ത് കണക്ടിവിറ്റി, എസ്എംഎസ് അയക്കാനും വായിക്കാനുമുള്ള സൗകര്യം, വോയിസ് കമാന്‍ഡിങ് എന്നിവ സവിശേഷതകളാണ്. അലോയ് വീലുകള്‍, പ്രൊജക്ടഡ് ഹെഡ് ലാമ്പുകള്‍, ഡേ റണ്ണിങ് ലൈറ്റുകള്‍ എന്നീ സവിശേഷതകള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top