Top
19
Thursday, October 2017
About UsE-Paper

'കോഡിയാക്' സ്കോഡയും എസ്‌യുവി രംഗത്തേക്ക്

Monday Oct 9, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സ്കോഡയും ഇന്ത്യയില്‍ കോഡിയാക്കിലൂടെ എസ്യുവി രംഗത്തേക്ക് കടന്നു. 34.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ശക്തമായ 2.0 ടിഡിഐ ഡീസല്‍ എന്‍ജിന്‍, 4 ഃ 4 ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ്, ലിറ്ററിന് 16.25 കിലോമീറ്റര്‍ മൈലേജ് എന്നീ സവിശേഷതകളാണുള്ളത്. 4.70 മീറ്റര്‍ നീളമുള്ള ഏഴ് സീറ്റുള്ള വാഹനത്തിന് ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ 2005 ലിറ്റര്‍ ശേഷിയുള്ള ബൂട്ട്സ്പേസാണുള്ളത്.

എയര്‍ബാഗുകള്‍, സ്മാര്‍ട്ട് അസിസ്റ്റന്‍സ് സിസ്റ്റം എന്നിവ ഇതിനെ സുരക്ഷിത എസ്യുവിയാക്കി മാറ്റുന്നു. അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ കണക്ടിവിറ്റി സൊലൂഷ്യനുകളും കോഡിയാക്കിലുണ്ട്. ലാവ ബ്ളൂ, ക്വാര്‍ട്സ് ഗ്രേ, മൂണ്‍ വൈറ്റ്, മാജിക്ക് ബ്ളാക്ക് എന്നീ ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!