Top
22
Wednesday, November 2017
About UsE-Paper

അതിശയിപ്പിക്കുന്ന വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ളാസിക് 350 റെഡിറ്റ്ച്ച്

Sunday Jan 8, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ലോകത്തെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ജനപ്രിയമോഡലായ ക്ളാസിക് 350ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് പതിപ്പുകള്‍ വിപണിയിലിറക്കുന്നു.

റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ളൂ എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡ് പുതുതായി അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളുടെ ജന്മദേശമായ യുകെയിലെ റെഡിറ്റ്ച്ചില്‍ 1950കളില്‍ പുറത്തിറക്കിയ നിറഭേദങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ പതിപ്പുകളുടെ വരവ്.

റോയല്‍ എന്‍ഫീല്‍ഡ് 2008ലാണ് ക്ളാസിക് മോഡല്‍ പുറത്തിറക്കിയതെന്ന് റെഡിറ്റ്ച്ച് മോഡല്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് റൂഡി സിങ് പറഞ്ഞു.
ബ്രിട്ടനിലെ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണപാരമ്പര്യമുള്ള റെഡിറ്റ്ച്ച് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് പ്ളാന്റില്‍നിന്ന് 1950ല്‍ ആദ്യമായി പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിളുകളുടെ രൂപഭേദങ്ങളുമായി റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ളൂ എന്നീ മോഡലുകളില്‍ ക്ളാസിക് 350 ലഭ്യമാണ്. 

1,46,093 രൂപയാണ് ഡല്‍ഹിയിലെ ഓണ്‍റോഡ് വില. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍ കരുത്തും ഫ്രണ്ട്, റിയര്‍ മഡ്ഗാര്‍ഡുകള്‍, ഹെഡ്ലൈറ്റ് കേസിങ്, ഫ്യുവല്‍ ടാങ്കും ഓവല്‍ ടൂള്‍ ബോക്സ്, എക്ഹോസ്റ്റ് ഫിന്‍സ്, സ്പീഡോമീറ്റര്‍ ഡയല്‍, സിംഗിള്‍ സീറ്റ് സ്പ്രിങ് സാഡില്‍, ടെയ്ല്‍ ലൈറ്റ് അസംബ്ളി, ഹെഡ്ലാമ്പ് ക്യാപ് എന്നിവയും ഒത്തുചേര്‍ന്ന് രണ്ടാം ലോകയുദ്ധാനന്തരകാലത്തെ തനത് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിളുകളുടെ രൂപഭംഗി സൃഷ്ടിക്കുന്നു.