19 January Saturday

മുൻതൂക്കം സുരക്ഷയ്ക്ക്; സ്‌പോട്ടി മൈക്ര എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി നിസാൻ ഇന്ത്യയുടെ പുതിയ  പ്രീമിയം ഹാച്ച്ബാക്ക് മൈക്ര അവതരിപ്പിച്ചു.  കുടുതൽ സുഖവും സുരക്ഷയും ലഭ്യമാക്കുന്ന സവിശേഷത കളാണ്  ഒരുക്കിയിരിക്കുന്നത്. യുറോപ്യൻ സ്‌റ്റൈലിലും ജാപ്പനീസ് ടെക്‌നോളജിയിലും പുറത്തിറക്കുന്ന മൈക്ര നിലവിൽ 100ൽ അധികം രാജ്യങ്ങളിലെ ജനപ്രിയ മോഡലാണ്

രണ്ട് എയർ ബാഗുകൾ, വേഗ  മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം, സ്പീഡ് സെൻസിങ്ങ് ഡോർ ലോക്ക്, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് പാർക്കിംഗ് കാമറ കൂടാതെ നാവിഗേഷൻ ആവശ്യങ്ങൾക്ക് മിറർ ലിങ്കുമായി പുതിയ 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ മൈക്രക്ക് കുടുതൽ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. വാഹനത്തെ കൂടുതൽ സുരക്ഷിതമാക്കാനായി ജിയോ ഫെൻസിങ്, സ്പീഡ് അലേർട്ട്, കർഫ്യൂ അലേർട്ട്, നിയർ ബൈ പിറ്റ് സ്‌റ്റോപ്പ്, ലൊക്കേറ്റ് മൈ കാർ, ഷേർ മൈ കാർ ലൊക്കേഷൻ എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

കീ ലെസ് എൻഡ്രി, ഇന്റലിജന്റ് കീയുടെ സഹായത്തോടെ പുഷ് സ്റ്റോപ്പ് സ്റ്റാർട്ട്  തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 1.2 പെട്രോൾ എൻജിനൊപ്പം ഗ്ലോറി പോപ്പുലാർ എക്‌സ്ട്രോണിക്ക് സി വി ടി   എന്ന ഒരു മോഡലും കുടാതെ 1.5 ലിറ്റർ ഡീസൽ എൻജിനും, 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഡ്യുവൽ എയർ ബാഗ്, സ്പീഡ് സെൻസിങ്ങ് ഡോർലോക്ക്, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, എന്നിവയും ഉൾപ്പെടുത്തിയാണ് വാഹനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.5.03 ലക്ഷം രൂപയാണ്  വില.


പ്രധാന വാർത്തകൾ
Top