Top
23
Wednesday, August 2017
About UsE-Paper

മാന്‍ ട്രക്സ് ഇന്ത്യ സിഎല്‍എ ഇവോ വാണിജ്യവാഹനങ്ങള്‍ പുറത്തിറക്കി

Tuesday Dec 27, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > മാന്‍ ട്രക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഎല്‍എ ഇവോ നിരയില്‍ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഭാരമുള്ള വാണിജ്യവാഹനങ്ങള്‍ പുറത്തിറക്കി. ജര്‍മനിയിലെ മാന്‍ ട്രക് ആന്‍ഡ് ബസ് എജിയുടെ ഉപകമ്പനിയാണ് മാന്‍ ട്രക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

സിഎല്‍എ ഇവോ 25.300 6-4 ബിഎസ്എ കണ്‍സ്ട്രക്ഷന്‍ ടിപ്പര്‍, സിഎല്‍എ ഇവോ 49.300 6-4 ബിഎസ്എ ട്രാക്ടര്‍ ഹെഡ് എന്നീ വാഹനങ്ങള്‍ ആദ്യമായി ബൌമ കോണ്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. 10 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ മധ്യപ്രദേശിലെ പിത്താമ്പൂരിലെ പ്ളാന്റിലാണ് പുതിയ വാഹനങ്ങള്‍ നിര്‍മിച്ചത്. ഇന്ത്യന്‍വിപണിക്ക് അനുസൃതമായ രീതിയിലുള്ള വാഹനങ്ങള്‍ ഏഷ്യന്‍, ഗള്‍ഫ്്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും ലക്ഷ്യമിടുന്നുണ്ട്.

ശക്തിയും ഇന്ധനക്ഷമതയും ആഗോളനിലവാരത്തിലുള്ള പ്രകടനവും മികച്ച സാങ്കേതികവിദ്യയും സുരക്ഷയും ഉറപ്പാക്കുന്നവയാണ് പുതിയ വാണിജ്യവാഹനങ്ങളെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഏറ്റവും കഠിനമായ പ്രദേശങ്ങളില്‍പ്പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവയാണ് ഇവ.

മികച്ച ട്രാക്ഷനും ഉയര്‍ന്ന ഗ്രൌണ്ട് ക്ളിയറന്‍സും പ്രത്യേകതയാണ്. കൂടാതെ എയ്റോഡൈനാമിക് ക്യാബിന്‍, ഓപ്ഷണല്‍ എസി എന്നീ സൌകര്യങ്ങളുമുണ്ട്.