Top
23
Thursday, November 2017
About UsE-Paper

സ്കോഡ മോണ്ടി കാര്‍ലോ വിപണിയില്‍

Sunday Aug 27, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സ്കോഡയുടെ സ്പോര്‍ട്ടി മോഡലായ  മോണ്ടി കാര്‍ലോ വിപണിയിലെത്തി. കറുത്ത റൂഫോട് കൂടിയ ചുവപ്പ്, വെള്ള  നിറങ്ങളില്‍  ലഭ്യമാണ്. രൂപകല്‍പ്പന, ഉള്‍വശം, സൌകര്യങ്ങള്‍, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മോണ്ടി കാര്‍ലോ അവതരിപ്പിച്ച സ്കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ്  മാര്‍ക്കറ്റിങ് ഡയറക്ടര്‍ അശുതോഷ് ദിക്ഷിത് പറഞ്ഞു. കറുത്ത നിറത്തിലെ റേഡിയേറ്റര്‍ ഗ്രില്‍,  വിങ്ങ് മിറര്‍, ടെയില്‍ഗേറ്റ് സ്പോയിലര്‍ എന്നിവ സ്കോഡയുടെ മോട്ടോര്‍ റേസിങ് പാരമ്പര്യം വ്യക്തമാക്കുന്ന സ്പോര്‍ട്ടി ഫീച്ചറിന് മാറ്റ് കൂട്ടുന്നു.

റാപിഡിന്റെ മോഡല്‍ റേഞ്ചില്‍നിന്നുള്ള പുതു തലമുറ  പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് മോണ്ടി കാര്‍ലോയില്‍ ഉള്ളത്. ഡിഎസ്ജി ട്രാന്‍സ്മിഷനോടുകൂടിയ സ്പോര്‍ട്ട് മോഡും ട്രിപ്പ്ട്രോണിക്സും വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

എബിഎസ്, പകല്‍ കത്തുന്ന ലൈറ്റ്,  റെയിന്‍ സെന്‍സിങ് വൈപ്പര്‍, ക്രൂസ് കണ്‍ട്രോള്‍, പിന്‍കാഴ്ചയ്ക്കുള്ള ക്യാമറ  എന്നിവയുമുണ്ട്. കൂടാതെ 6.5 ഇഞ്ച് കളര്‍ ടച്ച് സ്ക്രീനോട് കൂടിയ സെന്‍ട്രല്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഡ്രൈവ് മോണ്ടി കാര്‍ലോയിലുണ്ട്.  460 ലിറ്ററാണ് ബൂട്ട് സ്പേസ്. ഇതിന്റെ എക്സ് ഷോറൂം വില 10.75 ലക്ഷം രൂപയാണ്.