ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ പുതിയ മൂന്ന് മോട്ടോര്‍ സൈക്കിളുകള്കൂടി പുറത്തിറക്കി. 125 സിസി സൂപ്പര്‍ സ്പ്ളെന്ഡര്, 110 സിസി പാഷന് പ്രോ, 110 സിസി പാഷന് എക്സ് പ്രോ എന്നിവയാണ് പുതിയ മോഡലുകള്‍.
യുവതലമുറയെ ആകര്‍ഷിക്കുന്നതും ശക്തിയേറിയതും സ്റ്റൈലിഷുമാണ് പുതിയ മോഡലുകള്‍ 100-125 സിസി വിഭാഗത്തില്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഹീറോ ജനുവരിമുതല്‍ ഘട്ടംഘട്ടമായാകും ഇവ വിപണിയില്‍ അവതരിപ്പിക്കുക.
പുതിയ സൂപ്പര്‍ സ്പ്ളെന്ഡര്
വിശ്വാസ്യത, പെര്‍ഫോര്‍മന്‍സ്, ഇന്ധനക്ഷമത എന്നിവയുടെ സമന്വയമാണ് യുവ പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ സൂപ്പര്‍ സ്പ്ളെന്ഡര്. എയര്‍ കൂള്‍ഡ് നാല് സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ ഒഎച്സി 125സിസി ടിഒഡി എന്ജിന് സഹിതമാണ് സൂപ്പര്‍ സ്പ്ളെന്ഡര് എത്തിയിരിക്കുന്നത്. പഴയ മോഡലിനെക്കാള്‍ 27 ശതമാനം കൂടുതല്‍ പവറും ആറു ശതമാനം കൂടുതല്‍ ടോര്‍ക്കും നല്കുന്നു.
ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറില്‍ 94 കിലോമീറ്റര്‍ ആണ്. ആള്‍ടൈം ഹെഡ്ലാമ്പ്, സൈസ് സ്റ്റാന്റ് ഇന്‍ഡിക്കേറ്റര്‍, വീതികൂടിയ പിന് ടയര്‍, പുതിയ സീറ്റിങ് എന്നീ നിരവധി പ്രത്യേകതകളും സൂപ്പര്‍ സ്പ്ളെന്ഡറിനുണ്ട്. സൈഡ് റിഫ്ളക്ടര്, സീറ്റിന് താഴെയുള്ള വലിയ സ്റ്റോറേജ് എന്നിവയും വാഹനത്തിലുണ്ട്. ബ്ളാക്ക് വിത്ത് പര്‍പ്പിള്‍ ഗ്രാഫിക്സ്, ബ്ളാക്ക് വിത്ത് ഫിയറി റെഡ്, ബ്ളാക്ക് വിത്ത് സില്‍വര്‍ ഗ്രാഫിക്സ്, കാന്‍ഡി ബ്ളേസിങ് റെഡ്, ഹെവി ഗ്രേ എന്നീ അഞ്ച് നിറങ്ങളില്‍ ലഭിക്കും.
പുതിയ പാഷന് പ്രോ
സ്റ്റൈലും മികച്ചപ്രകടനവുമായി എത്തുന്ന പുതിയ 110 സിസി പാഷന് പ്രോ പുതുതലമുറയെയാണ് ലക്ഷ്യമിടുന്നത്. മികച്ച സൌകര്യങ്ങളും സുരക്ഷയും ഇതിലുണ്ട്. ബിഎസ് 4 മാനദണ്ഡങ്ങളും മികച്ച ഇന്ധനക്ഷമതയും പുതിയ വാഹനത്തിനുണ്ട്. പഴയ മോഡലിനേക്കാള്‍ 12 ശതമാനം കൂടുതല്‍ ടോര്‍ക്കും ഹീറോയുടെ ഐഡില്‍ സ്റ്റോപ് സ്റ്റാര്‍ട്ട് സംവിധാനവും ഇതിലുണ്ട്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഏഴ് സെക്കന്‍ഡ് മതി. പുതിയ ഇന്ധനടാങ്കും റിയര്‍ ടെയില്‍ ലാമ്പും വാഹനത്തിന് ആകര്‍ഷകരൂപം നല്കുന്നു. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്മുതല് ഹെഡ്ലാമ്പ് ഓണായിരിക്കും. സ്പോര്‍ട്സ് റെഡ്, ബ്ളാക്ക് മോണോടോണ്‍, ഫോഴ്സ് സില്‍വര്‍ മെറ്റാലിക്ക്, ഹെവി ഗ്രേ മെറ്റാലിക്, ഫ്രോസ്റ്റ് ബ്ളൂ മെറ്റാലിക് എന്നീ അഞ്ച് നിറങ്ങളിലുണ്ട്.
പുതിയ പാഷന് എക്സ്പ്രോ
പ്രകടനമികവ് സാങ്കേതിക വിദ്യ, സ്റ്റൈല്‍ എന്നിവയുടെ മിശ്രണമാണ് പാഷന് എക്സ്പ്രോ. യുവതലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന വാഹനത്തെ മനോഹരമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
സ്പോര്‍ട്സ് റെഡ്, ബ്ളാക്ക് വിത്ത് സ്പോര്‍ട്സ് റെഡ്, ബ്ളാക്ക് വിത്ത് ടെക്നോ ബ്ളൂ, ബ്ളാക്ക് വിത്ത് ഫോഴ്സ് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭിക്കും. ഇവയുടെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.