26 September Wednesday

ഹോണ്ട നവിയുടെ വില്‍പന 10,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2016

കൊച്ചി  >  വിപണിയിലെത്തി രണ്ട് മാസത്തിനകം തന്നെ ഹോണ്ടയുടെ ഏറ്റവും നവീന മോഡല്‍  നവിയുടെ വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടു. യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള ഈ മോട്ടോ സ്കൂട്ടര്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ ഷോയിലാണ് അവതരിപ്പിക്കപ്പെട്ടത്.

പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള രൂപകല്‍പന, ആകര്‍ഷണീയത, ഉടമയുടെ ഇംഗിതത്തിനനുസരിച്ച് രൂപകല്‍പനയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്യ്രം എന്നിവയാണ് നവിയെ യുവാക്കളുടെ ഇഷ്ടബൈക്കാക്കിയതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

നഗരങ്ങളിലെ യുവാക്കളില്‍ നിന്നാണ് നവിയ്ക്ക് കൂടുതല്‍ ആരാധകര്‍. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്റെ പ്രതീതി, സ്കൂട്ടറിന്റെ സുഖം, ഇഷ്ടാനുസരണം മാറ്റം വരുത്താന്‍ സാധിക്കുന്നതുവഴി ഉളവാകുന്ന നേരമ്പോക്ക് എന്നിവയാണ് നവിയെ യുവാക്കളുടെ ഹരമാക്കുന്നതെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി. 

പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്യപ്പെട്ട നവി 109 സിസി എഞ്ചിനില്‍ 7000 ആര്‍പിഎമ്മില്‍ 8 പിഎസ് കരുത്തും 5500 ആര്‍പിഎമ്മില്‍ 8.96 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. മുന്‍, പിന്‍ ചിക്രങ്ങള്‍ക്ക് യഥാക്രമം 12 ഇഞ്ച്, 10 ഇഞ്ച് വലിപ്പമാണുള്ളത്. ട്യൂബില്ലാത്ത ടയറുകളുമാണ്.39,648 രൂപയാണ് ഡല്‍ഹി (എക്സ്–ഷോറൂം) വില. 5 നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top