Top
23
Thursday, November 2017
About UsE-Paper

ട്രയംഫ് ന്യൂ സ്‌ട്രീറ്റ് ട്വിന്‍ കൊച്ചിയില്‍

Monday Mar 21, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > ബോണേവില്ലേ ക്ളാസിക് സ്ട്രീറ്റ് ട്വിന്‍ കൊച്ചിയിലെത്തി. ആഡംബര ഇരുചക്രവാഹന വിഭാഗത്തില്‍ ട്രയംഫിന്റെ കരുത്തുറ്റ ഉല്‍പ്പന്നമാണിത്. ട്രയംഫ് ന്യൂ സ്ട്രീറ്റ് ട്വിന്നിന്റെ കൊച്ചിയിലെ എക്സ്ഷോറൂം വില 7,05,700 രൂപ.

റൈഡര്‍ക്കുവേണ്ടിയുള്ള നൂതന സാങ്കേതികവിദ്യയാണ് ഇവയുടെ പ്രത്യേകത. ഉയര്‍ന്ന ടോര്‍ക്കോടുകൂടിയ 900 സിസി എന്‍ജിനാണ് സ്ട്രീറ്റ് ട്വിന്നിന്റേത്. സ്ട്രീറ്റ് ട്വിന്നിന്റെ ഹൈടോര്‍ക് 900സിസി എന്‍ജിന്റെ, ഏറ്റവും കുറഞ്ഞ 3200 ആര്‍പിഎമ്മിലെ ടോര്‍ക് 80 എന്‍എം ആണ്. ടി 120ന്റെ 1200 സിസി എന്‍ജിന്‍ '60കളിലെ ഐതിഹാസിക ബോണേവില്ലേ ബൈക്കുകള്‍ക്ക് തുല്യമാണ്. അലൂമിനിയം എന്‍ജിന്‍ കവറോടുകൂടിയതാണ് ടി 120.