18 November Sunday

ഹോണ്ട “ഡ്രീം യുഗയ്ക്ക് പുതിയ പതിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2016

കൊച്ചി > മോട്ടോര്‍ സൈക്കിള്‍ രംഗത്തെ പ്രമുഖരായ ഹോണ്ട ഡ്രീം യുഗ’മോട്ടോര്‍ സൈക്കിളിന്റെ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചു. ഡ്രീം യുഗ 2016 പതിപ്പിന് അത്ലറ്റിക് ബ്ളൂ മെറ്റാലിക്കോടുകൂടിയ കറുപ്പുനിറമാണ് നല്‍കിയിരിക്കുന്നത്. നിലവിലെ കളര്‍ശ്രേണിക്കു പുറമെയാണിത്. ഈ അധികമൂല്യം ചെലവൊന്നുമില്ലാതെ ലഭ്യമാണ്.

എയര്‍ കൂള്‍ഡ് നാലു സ്ട്രോക്, 110 സിസി, സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഡ്രീം യുഗയ്ക്ക് ശക്തിപകരുന്നത്. 8.25 ബിഎച്ച്പി ശക്തിയും 8.63 എന്‍എം ടോര്‍ക്കും ഫോര്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വീലിനോടു ചേര്‍ത്തിരിക്കുന്നു.

അത്ലറ്റിക് ബ്ളൂ മെറ്റാലിക്കോടുകൂടിയ ബ്ളാക്, പേള്‍ വൈറ്റ്, ബ്ളാക്, റേഡിയന്റ് റെഡ് മെറ്റാലിക്കോടുകൂടിയ ബ്ളാക്, കടുത്ത ഗ്രേ മെറ്റാലിക്കോടു കൂടിയ ബ്ളാക്, സ്പോര്‍ട്സ് റെഡ് എന്നിങ്ങനെ ആറു നിറങ്ങളില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top