Top
18
Friday, August 2017
About UsE-Paper

കരുത്തുമായി ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ്

Sunday Jun 18, 2017
വെബ് ഡെസ്‌ക്‌

ആഡംബര ബൈക്ക് വിപണിയിലെ മുന്‍നിരക്കാരായ ട്രയംഫിന്റെ കൂടുതല്‍ പ്രത്യേകതകളോടുകൂടിയ സ്ട്രീറ്റ് ട്രിപ്പിള്‍ എസ് വിപണിയിലെത്തി. കരുത്തിനെയും ഊര്‍ജത്തെയും ടോര്‍ക്കിനെയും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ് എന്ന് കമ്പനി അവകാശപ്പെടുന്നു.  രൂപകല്‍പ്പന, നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന സസ്പെന്‍ഷന്‍, ബ്രേക്, ടയറുകള്‍ എന്നിവയെല്ലാം സ്ട്രീറ്റ് ട്രിപ്പിള്‍ എസിനെ വ്യത്യസ്തമാക്കുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ 765 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ഡേടോണാ എന്‍ജിനില്‍നിന്നാണ്. ക്രാങ്ക്, പിസ്റ്റണ്‍സ്, നികാസില്‍ പ്ളേറ്റ്ചെയ്ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ് സ്ട്രോക് എന്നിവയും ശ്രദ്ധേയമാണ്. 11,250 ആര്‍പിഎമ്മില്‍ 73 എന്‍എം ടോര്‍ക് ആണ്.

രണ്ട് റൈഡിങ് മോഡലാണ് സ്ട്രീറ്റ് ട്രിപ്പിനുള്ളത്. റോഡ് ആന്‍ഡ് റെയിന്‍, ഓണ്‍-ബോര്‍ഡ് കംപ്യൂട്ടറില്‍ സ്പീഡോ മീറ്റര്‍, റെവ് കൌണ്ടര്‍ റൈഡിങ് മോഡ് സിംബള്‍, ഗിയര്‍ പൊസിഷന്‍ ഡിസ്പ്ളേ, ഫ്യൂവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയെല്ലാമുണ്ട്. ഡല്‍ഹി എക്സ് ഷോറൂം വില 8.5 ലക്ഷം.

റൈഡിങ് കൂടുതല്‍ ആസ്വാദ്യകരവും ആവേശകരവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ എസ് വിപണിയിലെത്തിക്കുന്നതെന്ന് ട്രയംഫ്സ് മോട്ടോര്‍ സൈക്കിള്‍സ് മാനേജിങ് ഡയറക്ടര്‍ വിമല്‍ സംബ്ളി പറഞ്ഞു.

പ്രതിവര്‍ഷം 60,000 ബൈക്കാണ് ട്രയംഫ് പുറത്തിറക്കുന്നത്. ഏറ്റവും വലിയ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന് ആഗോളതലത്തില്‍ 750 ഡീലര്‍മാരാണുള്ളത്.