23 April Monday

അപ്രിലിയ എസ് ആർ 125 എത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

കൊച്ചി> പിയാജിയോ ഇന്ത്യയുടെ ഏറ്റവും പുതിയ ഇരുചക്രവാഹനമായ അപ്രിലിയ എസ് ആർ 125 സ്കൂട്ടർ കേരള വിപണിയിൽ എത്തി. വിപണിയിൽ വിജയം കൊയ്ത അപ്രിലിയ എസ്ആർ 150യുടെ അതേ ഘടനയാണ് എസ് ആർ 125നും. സുന്ദരമായ രൂപമുള്ള അപ്രിലിയ എസ്ആർ 125ന‌് ഷാർപ്പ് സ്റ്റൈലിങാണ് പ്രത്യേകത.

ജ്യേഷ്ഠനായ അപ്രിലിയ എസ് ആർ 150യിൽ നിന്നും രൂപത്തിൽ കാര്യമായ വ്യത്യാസം പുതിയ വാഹനത്തിനില്ല. നീളമേറിയ സീറ്റും സീറ്റിനു പിന്നിലെ ഗ്രാബ് റെയിലും പ്രത്യേകതകളാണ്. ഹൈഡ്രോളിക് ഡബിൾ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മുന്നിലും പിന്നിലും 14 ഇഞ്ച് അലോയ് വീലുകൾ, മുൻ ഡിസ്ക് ബ്രേക്ക് തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളാണ്. ട്യൂബ്ലെസ് ടയറുകൾ സ്റ്റാൻഡേഡ് വകഭേദത്തിൽ ലഭിക്കും. വലുപ്പമേറിയ ടയറുകളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സസ്പെൻഷനും മോശം റോഡുകളിലും ഹൈവേകളിലും മികച്ച റൈഡ് ഉറപ്പുവരുത്തുന്നു. പിൻവീലിൽ ഡ്രം ബ്രേക്കാണ്. 6.5 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി.

    6 പിഎസ് ശക്തിയും 9.9 ന്യൂട്ടൽ മീറ്റർ ടോർക്കും നൽകുന്ന ത്രീ വാൽവ് ഫോർ സ്ട്രോക്ക് 125 സിസി എൻജിനാണ് വാഹനത്തിന്റേത്. ഇന്ത്യൻ റോഡുകളിൽ മികവുതെളിയിച്ച 125 സിസി വെസ്പ സ്കൂട്ടറുകളിലുള്ള അതേ എൻജിനാണിത്.68478 രൂപയാണ് പുതിയ അപ്രിലിയ എസ് ആർ 125ൻറെ കൊച്ചിയിലെ വില.

പ്രധാന വാർത്തകൾ
Top