16 October Tuesday

വോള്‍വോ എസ്60 ക്രോസ്കണ്‍ട്രി വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2016

കൊച്ചി > 201 മില്ലി മീറ്റര്‍ ഗ്രൌണ്ട് ക്ളിയറന്‍സുമായി പുതിയ എസ്60 ക്രോസ് കണ്‍ട്രി ആഡംബര സെഡാന്‍ വോള്‍വോ ഇന്ത്യ വിപണിയിലെത്തിച്ചു.

കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെ ആടിയുലഞ്ഞു സഞ്ചരിക്കുമ്പോഴും പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത കാറാണ് എസ്60 ക്രോസ് കണ്‍ട്രിയെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ ടോം വോണ്‍ ബോണ്‍സ്ഡോര്‍ഫ് പറഞ്ഞു.

38.9 ലക്ഷമാണ് വോള്‍വോ എസ്60 ക്രോസ് കണ്‍ട്രിയുടെ ഡല്‍ഹി എക്സ് ഷോറൂം വില. റീച്ച് ജാവ, ഓസ്മിയം ഗ്രേ, ഒയിന്‍ക്സ് ബ്ളാക്, ക്രിസ്റ്റല്‍ വൈറ്റ്, ബ്രൈറ്റ് സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top