22 April Sunday

മെഴ്സിഡസ്-ബെന്‍സ് തൃശൂരില്‍ ഷോറൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

കൊച്ചി >  രണ്ടാംനിര നഗരങ്ങളിലേക്ക് വിപണനം വ്യാപിപ്പിക്കുന്ന മെഴ്സിഡസ്-ബെന്‍സ് തൃശൂരില്‍ ഷോറും തുറന്നു. ബ്രിഡ്ജ്വേ മോട്ടോഴ്സാണ് മെഴ്സിഡസിന്റെ തൃശൂരിലെ പങ്കാളി. 7.5 കോടി രൂപ ചെലവിട്ട് ബ്രിഡ്ജ്വേ ഒരുക്കിയ തൃശൂര്‍ ഷോറൂമിന് 16,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.

പാലക്കാട്, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലും ബെന്‍സ് കാറുകളുടെ വിപണനം തൃശൂര്‍ ഷോറൂമിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ഈ വര്‍ഷം 12 പുതിയ കാറുകള്‍ വിപണിയിലിറക്കിയ മെഴ്സിഡസ്-ബെന്‍സ് 12 പുതിയ ഷോറൂമുകളും തുറക്കുകയാണ്. ഇതില്‍ എട്ടാമത്തെ ഷോറൂമാണ് തൃശൂരിലേതെന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top