18 September Tuesday

പുതിയ ബിഎംഡബ്ള്യു എക്സ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 11, 2016

കൊച്ചി > സ്പോര്‍ട്ടിയസ്റ്റ് പ്രീമിയം കോംപാക്ട് സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിളി ന്റെ രണ്ടാം തലമുറയായ ബിഎംഡബ്ള്യു എക്സ് 1  ഇന്ത്യയില്‍ അവതരിപ്പിച്ചു.ഓട്ടോ എക്സ്പോ 2016 ല്‍ ഇതിഹാസ കായികതാരം സച്ചിന്‍ തെന്‍ഡുല്‍ക്കർ വാഹനം അനാവരണം ചെയ്തു.

ചെന്നൈയിലെ ബിഎംഡബ്ള്യു പ്ളാന്റില്‍ പ്രാദേശികമായി നിര്‍മിക്കുന്ന എക്സ് 1 ഇന്ത്യയിലെ ബിഎംഡബ്ള്യു  ഡീലര്‍ഷിപ്പുകളില്‍ നിന്നും മാര്‍ച്ച് 10 മുതല്‍ ഓര്‍ഡര്‍ ചെയ്യാം.
കൂടുതല്‍ വിശാലവും സുഖപ്രദവും ഇന്റലിജന്റ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റംഎക്സ് ഡ്രൈവുമായി  എക്സലന്റ് ഡ്രൈവിങ് ഡൈനാമിക്സും ഒത്തിണങ്ങിയ വാഹനമാണ്. ആവേശകരമായ പവര്‍ ഡെലിവറിയും മികച്ച റെസ്പോണ്‍സീവ്നെസുമാണ് വാഹനത്തിനുള്ളത്. ബെസ്റ്റ് ഓഫ് സിറ്റി ഡ്രൈവിങും ഓഫ് റോഡ് പെര്‍ഫോമന്‍സും സമന്വയിപ്പിക്കുന്ന ഓള്‍ ന്യൂ ബിഎംഡബ്ള്യു എക്സ് 1 സജീവമായ ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമവാഹനമാണ്.”

മൂന്ന് എക്സ്ക്ളുസീവ് ഡിസൈന്‍ സ്കീമുകളില്‍ പുതിയ എക്സ് 1 ലഭിക്കും. എക്സ്പെഡിഷന്‍, സാഹസികതയും കരുത്തും സമന്വയിക്കുന്ന ബിഎംഡബ്ള്യു എക്സ്ലൈന്‍, അത്ലറ്റികും ഡൈനാമിക്കുമായ എം സ്പോര്‍ട്ട്. പെട്രോള്‍ വേരിയന്റ് 2016 ല്‍ പിന്നീട് അവതരിപ്പിക്കും . ബിഎംഡബ്ള്യു എക്സ് 1 എസ് ഡ്രൈവ് എക്സ്പെഡിഷന് ഡല്‍ഹി എക്സ് ഷോറൂം വില പ്രകാരം 29,90,000 രൂപയാണ് വില. ആധികാരികമായ ഡ്രൈവിങ് ആസ്വാദനത്തിന് മാറ്റു കൂട്ടുകയാണ് ഇന്റീരിയര്‍ ഡിസൈന്‍. അത്യസാധാരണമായ എര്‍ഗ്ണോമിക്സും തനതായ ആങണ ഡ്രൈവര്‍ ഓറിയന്റേഷനുമാണ് ഓള്‍ ന്യൂ ബിഎംഡബ്ള്യു എക്സ് 1 ന്റെ ഇന്റീരിയര്‍ അവകാശപ്പെടുന്നത.

ബിഎംഡബ്ള്യു എക്സ് മോഡലിന്റെ തനതായ ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍, ഹാള്‍മാര്‍ക്ക് ഡ്രൈവര്‍ കേന്ദ്രീകൃത കോക്പിറ്റിന്റെ പുതിയ വ്യാഖ്യാനം അതിലെ യാത്രക്കാര്‍ക്ക് സാധ്യമായതില്‍ വച്ചേറ്റവും മികച്ച കാഴ്ച സമ്മാനിക്കുന്നു, ഉന്നതനിലവാരവും കൈത്തഴക്കവും സ്ഫുരിക്കുന്ന പ്രീമിയം അന്തരീക്ഷത്തോടൊപ്പം ആഹ്ളാദിക്കുന്നതിനായി. ഡ്രൈവറുടെയും മുന്നിലിരിക്കുന്ന യാത്രക്കാരന്റെയും സീറ്റുകള്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നവയാണ്. മുന്‍ഗാമിയെ അപേക്ഷിച്ച് ഉയരവും ഇടവും കൂടുതല്‍. 505 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളാവുന്നതാണ് ലഗേജ് കംപാര്‍ട്ട്മെന്റ്. പിന്‍സീറ്റ് പൂര്‍ണമായി മടക്കിയിട്ട് കംപാര്‍ട്ട്മെന്റ് കപ്പാസിറ്റി 1550 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം.

പ്രധാന വാർത്തകൾ
Top