Top
20
Wednesday, September 2017
About UsE-Paper

പുതിയ രൂപത്തില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ളസ്

Sunday Sep 10, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ഡ്യുവല്‍ ടോണ്‍ സ്റ്റൈല്‍സ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ളസ് വിപണിയില്‍ അവതരിപ്പിച്ചു.

സ്റ്റാര്‍ സിറ്റി പ്ളസ് 110 സിസി മോട്ടോര്‍ സൈക്കിള്‍ പുതിയ രൂപകല്‍പ്പനയിലാണ് ശ്രദ്ധേയമാകുന്നത്. ബ്ളാക് ഗ്രാബ് റെയില്‍, ക്രോം 3 ഡി ലേബല്‍ എന്നിവ രൂപകല്‍പ്പനയുടെ ഭാഗമാണ്. ലിറ്ററിന് 86 കിമി മൈലേജാണ് കമ്പനി ഉറപ്പുനല്‍കുന്നതെന്ന് വൈസ് പ്രസിഡന്റ് അനിരുദ്ധ് ഹല്‍ദാര്‍ പറഞ്ഞു.
സ്റ്റാര്‍ സിറ്റി പ്ളസ് എത്തുന്നത് 5,000 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കോടുകൂടിയാണ്.

ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍, സൈഡ് പാനല്‍ ഗ്രില്ലുകള്‍, സ്റ്റൈലിഷ് ക്രൌണ്‍ വൈസര്‍, പുതുമയേറിയ റിയര്‍വ്യൂ മിററുകള്‍,സില്‍വര്‍ ഷോക് അബ്സോര്‍ബറുകള്‍,  അലുമിനിയം ബ്ളാക് ഗ്രാബ് റെയിലും ചാരുതപകരുന്നു. ബ്ളാക് അലോയ് വീലുകള്‍, പ്രീമിയം 3ഡി എംബ്ളങ്ങള്‍, സ്റ്റൈലിഷ് ഫ്ളാഷി ടെയില്‍ ലാമ്പ് എന്നിവ മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. മുന്നിലെ ടെലിസ്കോപിക്് ഷോക് അബ്സോര്‍ബറുകള്‍, എല്ലാ റോഡ് പ്രതലങ്ങളിലും സുഖപ്രദമായ റൈഡ് ഉറപ്പാക്കുന്ന അഞ്ച് തലങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോക് അബ്സോര്‍ബറുകള്‍ എന്നിവയുമുണ്ട്. പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ളസ് മൂന്നു നിറങ്ങളില്‍ ലഭ്യം. 50,540 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില.