Top
18
Wednesday, October 2017
About UsE-Paper

ബെന്‍സിന്റെ സി-ക്ളാസ് എഡിഷന്‍ സി’ വിപണിയില്‍

Monday Oct 9, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ‘എഡിഷന്‍ സി’ മോഡല്‍ വിപണിയിലിറക്കി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ  സി ക്ളാസ് ശ്രേണി ശക്തിപ്പെടുത്തി. നിലവിലുള്ള സി ക്ളാസില്‍ അകത്തും പുറത്തും ചില മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്പോര്‍ട്ടിയായിട്ടുണ്ട് പുതിയ എഡിഷന്‍ സിയില്‍.

സി ക്ളാസിന് നല്ല സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിച്ചതെന്ന് പുതിയ മോഡല്‍ വിപണിയിലിറക്കി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു. ഇതുവരെയായി 27,000 യൂണിറ്റ് വിറ്റു. സി 200, സി 220 ഡി, സി 250 ഡി വേരിയന്റുകളില്‍ എഡിഷന്‍ സി ലഭ്യമാണ്. 42.54 ലക്ഷം, 43.54 ലക്ഷം, 46.87 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറും വില.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!