21 June Thursday

ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2016

കൊച്ചി >  പുതിയ ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ വിപണിയിലെത്തി. ക്ളാസിക് സ്പോര്‍ട്സ് സ്റ്റൈലിങ്, മികവുറ്റ പ്രകടനം, കൃത്യതയാര്‍ന്ന ബ്രേക്കിങ്, കൈകാര്യക്ഷമത എന്നിവ ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍–നെ വ്യത്യസ്തമാക്കുന്നു.

കഫേ റേസര്‍ 1200 സി സി ത്രക്സ്റ്റണ്‍ എന്‍ജിന്‍ അനുപമമായ കരുത്താണ് കാഴ്ചവയ്ക്കുന്നത്. പൂര്‍ണതയാര്‍ന്ന സ്പോര്‍ട്സ് ക്ളാസിക് ആണിതെന്ന ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിമല്‍ സുംബ്ളി പറഞ്ഞു.

ബ്രെംബൊ മോണോ ബ്ളോക്ക് കാലിപര്‍, ഷോ എ ബിഗ്—പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, ഒഹ്ളിന്‍സ് റിയര്‍ സസ്പെന്‍ഷന്‍, പിറെല്ലി ഡയബ്ളോ റോഡോകൊര്‍സ ടയറുകള്‍ എന്നിവയാണ് ആധികാരിക ഘടകങ്ങള്‍. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 10,90,000 രൂപ.

പ്രധാന വാർത്തകൾ
Top