20 November Tuesday

ഡ്രീം നിയോയുടെ പുതിയ മോഡല്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2016

കൊച്ചി > ഡ്രീം നിയോ 110 സിസി മോട്ടോര്‍ സൈക്കിളിന്റെ അത്യാധുനിക മോഡല്‍  ഹോണ്ട വിപണിയിലെത്തിച്ചു. ഈ വര്‍ഷം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പുറത്തിറക്കുന്ന അഞ്ചാമത്തെ പുത്തന്‍ മോഡലാണിത്.

2013–ല്‍ ആദ്യമായി വിപണിയിലെത്തിയ ഹോണ്ട നിയോ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 4 ലക്ഷം കവിഞ്ഞിട്ടുണ്ട്.പുതിയ മോഡല്‍ കൂടുതല്‍ മനോഹരവും വില കൂടിയ ബൈക്കാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുന്നതുമാണ്. വര്‍ണപ്പകിട്ടാര്‍ന്ന വരകള്‍ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. പുതുതായി മൂന്ന് നിറങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വെള്ള വരയോട് കൂടിയ കറുപ്പ്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ജെനി ഗ്രേ മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍. 

നേരത്തെ വിപണിയിലുള്ളത് ചുവപ്പ് വരകളോടു കൂടിയ കറുപ്പാണ്. ക്രോം പൂശിയ മഫ്ളര്‍ പ്രൊട്ടക്റ്റര്‍, ഇന്ധന ടാങ്കില്‍ 3ഡി എംബ്ളം എന്നിവ ബൈക്കിന് പ്രീമിയം ലുക്ക് പ്രദാനം ചെയ്യുന്നു. 74 കീലോ മീറ്ററാണ് കമ്പനി അവകാശപെടുന്ന മൈലേജ്. പുതിയ മോഡലില്‍ ഒരുപാട് പുതിയ സൌകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും  വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഡല്‍ഹി എക്സ് ഷോറൂം വില പ്രകാരം 49,070 രൂപയാണ് പുതിയ നിയോയുടെ വില.

പ്രധാന വാർത്തകൾ
Top