20 September Thursday

സുസുകി 3 പുതിയ മോഡലുകള്‍ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2016

കൊച്ചി> ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുകിയുടെ  മോട്ടോര്‍ കോര്‍പറേഷന്റെ ഉപവിഭാഗമായ സുസുകി മോട്ടോര്‍ സൈക്കിള്‍  ഇന്ത്യ പുതുമകളോടെ ന്യൂ ആക്സസ് 125 സ്കൂട്ടര്‍, ജിക്സര്‍, ജിക്സര്‍ എസ്എഫ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ അവതരിപ്പിച്ചു.

13–ാമത് ഓട്ടോ എക്സ്പോയിലാണ് പുതിയ വാഹനങ്ങള്‍ സുസുകി അവതരിപ്പിച്ചത്. 2016 ഏപ്രില്‍മുതല്‍ നവീകരിച്ച ആക്സസ് 125 സ്കൂട്ടര്‍ വിപണിയില്‍ ലഭ്യമാകും.  സുസുക്കിയുടെ പുതിയ എസ്ഇപി  സാങ്കേതികവിദ്യയുമായാണ് ന്യൂ ആക്സസ് 125 എത്തുന്നത്.

ഇത് മികച്ച ഇന്ധനക്ഷമതയും ശക്തിയും നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലാണ് ന്യൂ ആക്സസ് നവീകരിച്ചത്. നീളമുള്ള സീറ്റ്, വിശാലമായ അണ്ടര്‍ സീറ്റ് കപ്പാസിറ്റി, വലിയ ഫ്ലോര്‍ ബോര്‍ഡ്, ഫ്രണ്ട് പോക്കറ്റ്, ഈസി സ്റ്റാര്‍ട്ട്, ഡിജിറ്റല്‍ ഡിസ്പ്ളേ തുടങ്ങി അനേകം പുതുമകളോടെയാണ് ന്യൂ ആക്സസ് 125 അവതരിപ്പിക്കുന്നത്.

പ്രധാന വാർത്തകൾ
Top