Top
18
Wednesday, October 2017
About UsE-Paper

പുതിയ നിസാന്‍ മൈക്ര കേരളത്തില്‍;വില 6.09 ലക്ഷം

Saturday Jun 3, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പുതിയ സൌകര്യങ്ങളും ഏറെ മെച്ചപ്പെടുത്തലുകളുമായി നിസാന്‍ ഇന്ത്യ പുതിയ മൈക്ര അവതരിപ്പിച്ചു. ഈ പുതിയ ഇന്റലിജന്റ്, സ്പോര്‍ട്ടി മൈക്രയുടെ കൊച്ചിയിലെ എക്സ് ഷോറൂം വില  6.09  ലക്ഷം രൂപ മുതലാണ്.

ജപ്പാന്‍ സാങ്കേതികവിദ്യയും യൂറോപ്യന്‍ സ്റ്റൈലും സംയോജിപ്പിച്ചാണ് പുതിയ മൈക്ര അവതരിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വില്‍പ്പനാനന്തര സേവനവിഭാഗം വൈസ് പ്രസിഡന്റ്—സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ എക്സ്-ട്രോണിക്് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍  5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ലഭ്യമാണ്.

ലിറ്ററിന് 23.08 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് ഡീസല്‍ വേരിയന്റില്‍ ലഭിക്കുന്നതെന്നും ലിറ്ററിന് 19.34 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് വേരിയന്റില്‍ ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പുഷ് സ്റ്റോപ്പ്-സ്റ്റാര്‍ട്ട്, ഐ കീ തുടങ്ങിയ സൌകര്യങ്ങളുണ്ട്. ഏഴു നിറങ്ങളില്‍ ലഭ്യമാണ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!