Top
19
Thursday, October 2017
About UsE-Paper

പുതിയ ടെറാനോയുമായി നിസാന്‍

Thursday Mar 30, 2017
വെബ് ഡെസ്‌ക്‌
#പുതിയ നിസാന്‍ ടെറാനോ

കൊച്ചി > 22 പുതിയ സവിശേഷതകളുമായി പുതിയ നിസാന്‍ ടെറാനോ വിപണിയിലെത്തി. പരിഷ്കരിച്ച ഉള്‍വശവും സ്മാര്‍ട്ട് സവിശേഷതകളും നല്‍കുന്നതിനൊപ്പം നിസാന്റെ ആഗോള എസ്യുവി പൈതൃകത്തിനോട് ചേര്‍ന്നുനില്‍ക്കുന്നവിധമാണ് പുതിയ ടെറാനോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  9.99 ലക്ഷം രൂപയിലാണ് പുതിയ ടെറാനോയുടെ കൊച്ചിയിലെ എക്സ് ഷോറൂം വില തുടങ്ങുന്നത്.

പ്രീമിയം ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ക്രൂസ് കണ്‍ട്രോള്‍, 7.0 ടച്ച് സ്ക്രീന്‍ നാവിഗേഷന്‍, സ്റ്റിയറിങ്ങിലുള്ള പുതിയ ഓഡിയോ/ ഫോണ്‍ കണ്‍ട്രോള്‍, വണ്‍ ടച്ച് ലെയിന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ആന്റി പിഞ്ച് ഡ്രൈവര്‍ സൈഡ് വിന്‍ഡോ, പുതിയ സ്റ്റിയറിങ് വീല്‍ ഡിസൈന്‍ എന്നിവയാണ് പുതിയ സവിശേഷതകള്‍.  ഹൈവേകളിലും നഗരത്തിരക്കിലും അനായാസമായ ഡ്രൈവിനായി കംപ്യൂട്ടര്‍ നിയന്ത്രിത 6 സ്്പീഡ് അഡ്വാന്‍സ്ഡ് ഓട്ടോ ഡ്രൈവോടെയാണ് പുതിയ നിസാന്‍ വരുന്നത്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!