25 September Tuesday

ഹോണ്ട സിബി ഹോണറ്റ് 160 ആര്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2015

കൊച്ചി > ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഹോണ്ട സിബി ഹോണറ്റ് 160 ആര്‍ അവതരിപ്പിച്ചു. ഹോണ്ട ഈ വര്‍ഷം ഇന്ത്യന്‍വിപണിയിലെത്തിക്കുന്ന 15–ാമത്തെ ഇരുചക്രവാഹനമാണിത്.

ഗംഭീരമായ ആകാരഭംഗി, രണ്ട് പൊസിഷന്‍ ലാമ്പുകളോടുകൂടിയ മുഴച്ചുനില്‍ക്കുന്ന ഹെഡ്ലൈറ്റ്, മേലോട്ടു തള്ളിനില്‍ക്കുന്ന ഇന്‍ഡിക്കേറ്റുകള്‍ എന്നിവ സിബി ഹോണറ്റിന് മനോഹാരിത നല്‍കുന്നു. എക്സ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ് പിന്‍ഭാഗത്തിന് ഭംഗി നല്‍കുന്നു. 140 എംഎം വീതിയുള്ള പിറകിലെ ടയര്‍ സ്പോര്‍ട്സ് ബൈക്ക് എന്ന നിലയിലുള്ള മികവ് വിളിച്ചോതുന്നു.

163 സിസി എന്‍ജിന്‍ കരുത്തുനല്‍കുന്ന സിബി ഹോണറ്റില്‍ കോംബി ബ്രേക്ക് സിസ്റ്റവും എംഎഫ് ബാറ്ററിയുമാണുള്ളത്. ഭാരത് സ്റ്റേജ്–4 പൊല്യൂഷന്‍ സിസ്റ്റത്തോടുകൂടി രാജ്യത്ത് വിപണിയിലിറങ്ങുന്ന ആദ്യ ബൈക്കാണിതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
കൊച്ചിയടക്കം രാജ്യത്തെ 21 നഗരങ്ങളില്‍ സിബി ഹോണറ്റ് ഇപ്പോള്‍ ലഭ്യമാണ്.

നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ അമേസിങ് വൈറ്റ്, സ്പോര്‍ട്സ് റെഡ്, പേള്‍ സിറണ്‍ ബ്ളൂ, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ളാക്ക് എന്നീ അഞ്ചുനിറങ്ങളില്‍ ലഭിക്കും. 79,900 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.

 

പ്രധാന വാർത്തകൾ
Top