22 September Saturday

അടിമുടി മാറി ഫിഗോ

സി ജെ ഹരികുമാര്‍Updated: Sunday Sep 27, 2015

ഫോര്‍ ഡിന്റെ ഏറ്റവും ജനപ്രിയ ഹാച്ച് ബാക്കായ ഫിഗോയുടെ പുതിയ പതിപ്പ് വിപണി യിലെത്തി. ഫോര്‍ഡ് ഇന്ത്യയുടെ കോംപാക്ട് സെഡാനായ ഫിഗോ ആസ്പയറിനെ ആധാരമാക്കിയാണ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഫിഗോ ഹാച്ച്ബാക്കിനെയും നിര്‍മിച്ചിരിക്കുന്നത്. ഡല്‍ഹി എക്സ്ഷോറൂം പ്രകാരം പെട്രാള്‍ മോഡലിന് വില 4.29 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 5.29 ലക്ഷം രൂപയുമാണ് വില

2009ല്‍ ഫോര്‍ഡ് വിപണിയിലെത്തിച്ച മോഡലായ ഫിഗോ ഇന്ത്യയില്‍ ഫോര്‍ഡിന്റെ പ്രധാന മോഡലുകളില്‍ ഒന്നാണ്. മൂന്നു ലക്ഷത്തിലധികം ഫിഗോ കാറുകളാണ് ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കും ഏഴ് നിറങ്ങള്‍ക്കും ഒപ്പം ആറ് ട്രിമ്മുകളിലായി പുതിയ ഫിഗോ ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 87 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കുമുണ്ട്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് രണ്ടു വേരിയന്റിലും. കൂടാതെ ഓട്ടോമാറ്റിക്ക് വകഭേദവും പുതിയ ഫിഗോയ്ക്കുണ്ട്.

പെട്രോള്‍ മോഡലിന് ലിറ്ററിന് 18.16 കിലോമീറ്ററും ഡീസല്‍ മോഡലിന് ലിറ്ററിന് 25.83 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനംചെയ്യുന്ന ഇന്ധനക്ഷമത.ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ് ചേര്‍ത്താണ് പുതിയ ഫിഗോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫോര്‍ഡിന്റെ സിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റവും നല്‍കിയിട്ടുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ഫോള്‍ഡിങ് മെഷീനുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. പ്രാഥമിക വേരിയന്റില്‍ ഡ്രൈവര്‍ എയര്‍ബാഗ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ആറ് എയര്‍ബാഗുകളും നല്‍കിയിരിക്കുന്നു. ആറ് എയര്‍ബാഗുള്ള ഇന്ത്യയിലെ ഏക ചെറു ഹാച്ച്ബാക്ക് മോഡലാണ് ഫിഗോ. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാസന്നാഹങ്ങളും വാഹനത്തിന്റെ മേന്മകളാണ്.കൂടാതെ ഫിഗോ ആസ്പയറിലേതുപോലെ ഹില്‍ ക്ലൈമ്പ് അസിസ്റ്റന്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എന്നീ ഫീച്ചറുകള്‍ ഫിഗോയുടെ കൂടിയ വകഭേദങ്ങളില്‍ ലഭ്യമാണ്.

174 മില്ലിമീറ്ററാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ആദ്യ ഫിഗോയുടേതിനു സമാനമായി ആവശ്യാനുസരണമുള്ള ലെഗ് സ്പെയ്സ് വാഹനത്തിന് നല്‍കിയിട്ടുണ്ട്. 257 ലിറ്ററാണ് ഫിഗോയുടെ ബൂട്ട് ശേഷി. ക്ലവര്‍ മൈഫോഡ് ഡോക്ക്, ഫോഡ് മൈകീ തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറിലുണ്ട്. റൂബി റെഡ്, സ്പാര്‍ക്ലിങ് ഗോള്‍ഡ്, ഓക്സ്ഫോര്‍ഡ് വൈറ്റ്, ടക്സഡോ ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, ഇന്‍ഗോട്ട് സില്‍വര്‍, സ്മോക് ഗ്രേ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും.

പ്രധാന വാർത്തകൾ
Top