26 September Wednesday

ഓഫ് റോഡില്‍ തിളങ്ങാന്‍ മഹീന്ദ്ര ഥാര്‍ സിആര്‍ഡിഇ

സി ജെ ഹരികുമാര്‍Updated: Sunday Jul 26, 2015

മഹീന്ദ്രയുടെ പുതിയ ഥാര്‍ സിആര്‍ഡിഇ വിപണിയിലെത്തി. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒട്ടേറെ പുതുമ കൂട്ടിച്ചേര്‍ത്താണ് ജനപ്രിയ ഓഫ് റോഡറിന്റെ പുതിയ പതിപ്പ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിരത്തിലിറക്കുന്നത്. കൊച്ചിയിലെ ഷോറൂം വില തുടങ്ങുന്നത് 8.34 ലക്ഷംമുതലാണ്. ഓഫ് റോഡ് ശേഷി ഉയര്‍ത്താനായിറിയര്‍ ഡിഫ്രന്‍ഷ്യലില്‍ മെക്കാനിക്കല്‍ ലോക്ക് ഏര്‍പ്പെടുത്തി ഈ രംഗത്തെ ആദ്യ വാഹനമെന്ന ഖ്യാതി പുതിയ ഥാര്‍ സിആര്‍ഡിഇക്കാണ്. മുന്‍-പിന്‍ ബമ്പറുകള്‍, വീല്‍ ആര്‍ക്ക്, ക്ലിയര്‍ ലെന്‍സ് ഹെഡ് ലാമ്പ്, ട്യൂബുലാര്‍ സൈഡ് ഫുട്സ്റ്റെപ്പ്, മേല്‍മൂടി എന്നിവയിലെല്ലാം കൊണ്ടുവന്ന പുതുമ വാഹനത്തിന്റെ മോടി കൂട്ടിയതിനൊപ്പം പുറംകാഴ്ച കൂടുതല്‍കരുത്തുതോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റിയറിങ് വീല്‍, ഗിയര്‍ നോബ്, എസി വെന്റ്, വിന്‍ഡ് ഷീല്‍ഡ്, ഡീമിസ്റ്റര്‍ എന്നിവയും കൂടുതല്‍ ആകര്‍ഷകമാക്കിയതിനൊപ്പം സീറ്റുകള്‍ കൂടുതല്‍ വിശാലമാക്കുകയും ചെയ്തു. 200 എംഎം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 44 ഡിഗ്രി അപ്രോച്ച് ആംഗിളും 27 ഡിഗ്രി ഡിപ്പാര്‍ചര്‍ ആംഗിളുമാണ്ഥാര്‍ സിആര്‍ഡിഇയെ ഓഫ് റോഡ് യാത്രക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കുന്നത്.

2500 സിസിയുടെ സിആര്‍ഡിഇ എന്‍ജിന്‍ ഏതുതരം നിരത്തും അനായാസം പിന്നിടാനുള്ള കരുത്തു പകരുന്നു.സാഹസികതയും വിനോദവും കൈമുതലായുള്ള സഞ്ചാരികളുടെ സുഖയാത്രയ്ക്ക് ഇണങ്ങുംവിധമാണ് ഥാര്‍ സിആര്‍ഡിഇയെ പുതുക്കി അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു. അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top