Top
11
Monday, December 2017
About UsE-Paper

ഹാര്‍ലി ഡേവിഡ്സന്റെ പുതിയ സ്ട്രീറ്റ് റോഡ്

Sunday Mar 19, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പുതുമകളോടെ രൂപകല്‍പ്പനചെയ്ത പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡ് എത്തി. സ്ട്രീറ്റ് പ്ളാറ്റ്ഫോമില്‍ രൂപപ്പെടുത്തിയ പുതിയ ഹാര്‍ലിയിലെ എക്സ് 750 എന്‍ജിന് മധ്യ തലത്തിലും ഉയര്‍ന്ന പവറും ടോര്‍ക്കും രൂപപ്പെടുത്താന്‍കഴിയും.

മികച്ച റിസര്‍വോയറായി പ്രവര്‍ത്തിക്കുന്ന റിയര്‍ ഷോക് അബ്സോര്‍ബറുകള്‍, ഷാസി ജ്യോമട്രി, റൈഡിങ് പൊസിഷന്‍, ഡ്യുവല്‍ 300 മില്ലീമീറ്റര്‍ ഡിസ്ക്കുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് എബിഎസ് ബ്രേക്കിങ്സംവിധാനം എന്നിവ കൂടാതെ  സസ്പെന്‍ഷന്‍, 17-ഇഞ്ച് വലുപ്പത്തിലുള്ള ഓപ്പണ്‍ സ്പോക്ക് ബ്ളാക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, പുതിയ റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയുമാണ് പുതിയ ഹാര്‍ലിയുടെ സവിശേഷതകള്‍. ശേഷി ഉയര്‍ത്തിയ എന്‍ജിനും കൈകാര്യം ചെയ്യാനുള്ള മികവും ഹാര്‍ലി ഡേവിഡ്സന്റെ ഡാര്‍ക്ക് കസ്റ്റം സ്റ്റൈലിങ്ങുമാണ് പുതിയ സ്ട്രീറ്റ് റോഡിന്റെ മറ്റൊരു പ്രത്യേകത.

വിവിഡ് ബ്ളാക്ക്, ചാര്‍ക്കോള്‍ ഡെനിം, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും. 5.8 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.