22 September Saturday

ബിഎംഡബ്ള്‌യു 3 സീരിസ് ഗ്രാന്‍ ടൂറിസ്‌മോ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2016

കൊച്ചി > ബിഎംഡബള്യു 3 സീരീസ് ഗ്രാന്‍ ടുറിസ്മോ വിപണിയിലെത്തി. ചെന്നൈ പ്ളാന്റില്‍ നിര്‍മ്മിച്ച ഗ്രാന്‍ ടുറിസ്മോ ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ ലഭിക്കും.
സ്പോര്‍ട്ട്സ് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് ഡിസൈന്‍ മോഡലുകളില്‍ പുതിയ മോഡല്‍ ലഭിക്കും.

ബിഎംഡബ്ള്യു 320ഡി സ്പോര്‍ട്ട്സ് ലൈന് വില 4,330,000 രൂപയും 320ഡി ലക്ഷ്വറി ലൈന്‍ 4,650,000 രൂപ, ബിഎംഡബ്ള്യു 330ഐ ലക്ഷ്വറി ലൈന്‍ 4,750,000 രൂപയുമാണ്.
ഫ്രെയിമുകളില്ലാത്ത ജനാലകളുള്ള നാല് ഡോറുകള്‍, കപ്പിള്‍–സ്റ്റൈല്‍, സാവധാനം താഴേക്ക് പതിക്കുന്ന രീതിയിലുള്ള വിസ്തൃതിയുള്ള റൂഫ് എന്നിവ ഗ്രാന്‍ ടുറിസമോയുടെ പ്രത്യേകതകളാണ്. എല്‍ ആകൃതിയുള്ള മുന്‍വശത്തെ ലൈറ്റുകള്‍ വാഹനത്തിന്റെ ആഭരണമാണ്.

പുതിയ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി റിയര്‍ ലൈറ്റുകളും ഗ്രാന്‍ ടുറിസമോയുടെ ആകാരംഭംഗിക്ക് മാറ്റുകൂട്ടുന്നു. ഓട്ടോമാറ്റിക്കായി ഉയരം ക്രമീകരിക്കാവുന്ന അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകളും വെള്ളനിറത്തിലുള്ള നാല് എല്‍ഇഡി കൊറോണ റിംഗ് ഡിസൈനും കാറിന് സ്പോര്‍ട്ടി ഭാവം പകരുന്നു.
320ഡി ഗ്രാന്‍ ടുറിസ്മോയുടെ രണ്ട് ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 140 കിലോവാട്ട്/ 190 എച്ച്പി ഔട്ട്പുട്ടും 1,7502,500 ആര്‍പിഎമ്മില്‍ 400 എന്‍എം മാക്സിമം ടോര്‍ക്കും നല്‍കുന്നു. 7.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലെത്തും.

330ഐ ഗ്രാന്‍ ടുറിസ്മോയുടെ രണ്ട് ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ 185 കിലോവാട്ട്/ /252 എച്ച്പി ഔട്ടപുട്ടും 1,4504,800 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലെത്തും. മികച്ച സുരക്ഷയാണ് ബിഎംഡബ്ള്യു ഒരുക്കുന്നതെന്ന് ബിഎംഡബ്ള്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് (ആക്ടിങ്) ഫ്രാങ്ക് സ്ക്ളോഡര്‍ പറഞ്ഞു.

ഏതു സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ആറ് എയര്‍ ബാഗുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയോടു കൂടിയ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, കൂടുതല്‍ കരുത്തുള്ള റണ്‍ഫ്ളാറ്റ് ടയറുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

പ്രധാന വാർത്തകൾ
Top