Top
11
Monday, December 2017
About UsE-Paper

ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയില്‍

Tuesday Nov 15, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സ് ഇന്ത്യയിലും വിപണിയിലെത്തി. കൂടുതല്‍ സാങ്കേതികമികവും 605 കുതിരശക്തി കരുത്തുള്ള അത്യാധുനിക എന്‍ജിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ പ്രധാന സവിശേഷത.

ഓവര്‍ബൂസ്റ്റ് ഫങ്ഷനോടുകൂടിയ ഇതിന്റെ 4.0 ടിഎഫ്എസ്ഐ എന്‍ജിന് 750 എന്‍എംവരെ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 3.7 സെക്കന്‍ഡില്‍ എത്താന്‍തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കി.മിയാണ്. ആര്‍എസ് 7 പെര്‍ഫോമെന്‍സിന്റെ ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂംവില 1.59 കോടി രൂപയാണ്.

മികച്ച പ്രവര്‍ത്തനക്ഷമതയോടൊപ്പം സാങ്കേതികമികവും രൂപകല്‍പ്പനയിലെ സൌന്ദര്യവുമാണ് ഔഡി ആര്‍എസ് 7 പെര്‍ഫോമെന്‍സിനെ വേറിട്ടുനിര്‍ത്തുന്നതെന്ന് ഫോക്സ്വാഗന്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ തിയറി ലെസ്പ്യോക്ക് പറഞ്ഞു. ഇതിന്റെ ഓണ്‍ ഡിമാന്‍ഡ് ടോര്‍ക്ക് കാര്‍പ്രേമികള്‍ക്ക് മികച്ച ഡ്രൈവിങ് അനുഭവം നല്‍കുമെന്നാണ് കമ്പനിയുടെ ഭാഷ്യം.