Top
23
Saturday, September 2017
About UsE-Paper

പുതിയ ഡിസൈന്‍ എഡിഷനുകളുമായി ഔഡി

Sunday Aug 27, 2017
വെബ് ഡെസ്‌ക്‌

മുംബൈ > ജര്‍മന്‍ ആഡംബരകാര്‍ നിര്‍മാതാവായ ഔഡി ബിസിനസ് ക്ളാസ് വിഭാഗത്തിലെ ജേതാക്കളായ ഔഡി എ6, ഔഡി ക്യു7 എന്നീ കാറുകളുടെ ഡിസൈന്‍ എഡിഷനുകള്‍ വിപണിയിലിറക്കി.

ഔഡി സ്മാര്‍ട്ട്ഫോണ്‍ സവിധാനം, പെയിന്റ് ഫിനിഷ്, സ്മോക്ക്ഡ് ടെയ്ല്‍ ലാമ്പുകള്‍, റണ്ണിങ് ബോര്‍ഡുകള്‍, തിളക്കമാര്‍ന്ന കറുപ്പുനിറത്തിലുള്ള എക്സോസ്റ്റ് ട്രിമ്മുകള്‍, അലുമിനിയം അലോയ് വീലുകള്‍, മുന്നിലും പിന്നിലും ഔഡിയുടെ ലോഗോ പതിപ്പിച്ച പ്രൊജക്ഷന്‍ ലാമ്പുകള്‍, പുറകില്‍ ക്വാട്രോ ലോഗോ എന്നിവയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട എസ്യുവി ഔഡി ക്യു7 ഡിസൈന്‍ എഡിഷന്റെ സവിശേഷതകള്‍. ഇതിന്റെ 45 ടിഡിഐ എഞ്ചിന് 249 കുതിരശക്തി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 7.1 സെക്കന്‍ഡ് മതി. വില 81.99 ലക്ഷം രൂപയാണ്.

പിന്നിലെ യാത്രക്കാര്‍ക്കായി റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സൌകര്യങ്ങളുമായാണ് ഔഡി എ6 ഡിസൈന്‍ എഡിഷന്‍ വിപണിയിലിറങ്ങുന്നത്. കൂടാതെ ഔഡി മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, സെവന്‍-സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍ എന്നിവയും പുതിയ കാറിന്റെ സവിശേഷതകളാണ്. ഇതിന്റെ 2.0 എല്‍ ടിഡിഐ എന്‍ജിന് 190 കുതിരശക്തി ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വില 56.78 ലക്ഷം രൂപയാണ്.